Sections

വാര്‍ദ്ധക്യത്തില്‍ നിന്നും തിരികെ എത്താനുള്ള പരീക്ഷണങ്ങളില്‍  വന്‍തുക നിക്ഷേപിച്ച് ജെഫ് ബെസോസ്.

Tuesday, Apr 12, 2022
Reported By MANU KILIMANOOR


വാര്‍ദ്ധക്യത്തില്‍ നിന്നും തിരികെ എത്താനുള്ള പരീക്ഷണങ്ങളില്‍  വന്‍തുക നിക്ഷേപിച്ച് ജെഫ് ബെസോസ്


ശരീരം കണ്ടാല്‍ പ്രായം തിരിച്ചറിയാനാകാത്ത കാലം വന്നെത്തിയിരിക്കുന്നു. മനുഷ്യ ചര്‍മ്മത്തിന് 30 വയസ്സ് കുറയ്ക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ്  ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍മാര്‍. ബബ്രഹാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപി ജനിതക ഗവേഷകരാണ് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയത് .

 ഒരേസമയം പഴയ കോശങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലനിര്‍ത്താനും സ്വാഭാവികമായി പ്രായമാകുന്ന തന്മാത്രകളെ  ചെറുപ്പത്തിലേക്ക് കൂട്ടി കൊണ്ടുവന്നാണ് ഇവര്‍ ചര്‍മത്തിന് പ്രായം പിടിച്ചു കെട്ടുന്നത്. 2007 വികസിപ്പിച്ചെടുത്ത മൂലകോശ വിദ്യയാണ് ഈ പഠനത്തിന്റെ ആധാരം.ഡി എന്‍ എ യില്‍ നിന്നും മാംസ്യം ഉണ്ടാകുന്ന പ്രക്രിയയെ സഹായിക്കുന്ന ഘടകങ്ങളാണ് പ്രോട്ടീന്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ഫാക്ടര്‍. ഈ വിഭാഗത്തില്‍ പെടുന്ന ഒന്നാണ് യമന ഘടകങ്ങള്‍. ഭ്രൂണ കോശങ്ങളില്‍ ഇവ ധാരാളമുണ്ട്. ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട പഠനങ്ങളിലെ പ്രധാന ആയുധമാണ് ഇവ. സാധാരണ കോശങ്ങളില്‍ ഇവ പതിവിലധികം സജീവമായാല്‍ ആ കോശത്തെ  ഇവ മൂലകോശം ആക്കി മാറ്റും. ഏതു കോശമായും മാറാന്‍ കഴിവുള്ളവയാണ് മൂലകോശങ്ങള്‍. ജൈവ ഘടികാരത്തെ പിന്നിലേക്ക് നടത്താന്‍ ഇവയ്ക്ക് കഴിയും. ചെറുപ്പത്തെ തിരികെ കൊണ്ടുവരാം എന്നര്‍ത്ഥം. 2006-ല്‍ ജപ്പാന്‍കാരനായ ശാസ്ത്രജ്ഞന്‍ ഷിനിയ യമനക ആണ് ഈ ഘടകങ്ങളെ കണ്ടെത്തിയത്. 2012-ല്‍ ഈ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനവും ലഭിച്ചു. യമനക ഘടകങ്ങള്‍ നാലെണ്ണം ഉണ്ട്.

 

 സാധാരണ ചര്‍മ്മകോശങ്ങളെ 13 ദിവസം യമന ഘടകങ്ങളുമായി ചേര്‍ത്തു വയ്ക്കുന്നതോടെ അവയുടെ ജൈവഘടികാരം 30 ദിവസം പിന്നിലേക്ക് പോയതായി പഠനത്തില്‍ തെളിഞ്ഞു. പിന്നീട് ഈ കോശങ്ങളെ സാധാരണ സാഹചര്യത്തിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ കോശങ്ങള്‍ അവയുടെ സാധാരണ ധര്‍മ്മം ഏറ്റെടുക്കുകയും ചെയ്തു. അതായത് ചര്‍മം 30 വര്‍ഷം ചെറുപ്പം ആവുകയും സാധാരണ പ്രവര്‍ത്തനം വീണ്ടെടുക്കുകയും ചെയ്യുന്നു.

 ഈ മേഖലയിലെ പഠനങ്ങള്‍ക്കായി റീജനറേറ്റീവ് ബയോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആല്‍ട്ടോസ് ലാബില്‍  ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് റഷ്യന്‍ ശതകോടീശ്വരനായ യൂറി മില്‍നര്‍ എന്നിവര്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.